റിയാദ് : റിയാദ് ഓ ഐ സി സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാവേദി നിലവിൽ വരുമെന്ന് റിയാദ് സെൻട്രൽ കമ്മീറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ,വനിതാ വേദിയുടെ ചുമതയുള്ള സെൻട്രൽ കമ്മീറ്റി ഭാരവാഹികളായ സുഗതൻ നൂറനാട്,സുരേഷ് ശങ്കർ എന്നിവർ അറിയിച്ചു.ഇന്ന് വൈകിട്ട് 7 മണിക്ക് മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിലാണ് രൂപീകരണ യോഗം നടക്കുന്നത്.14 ജില്ലകളിൽ നിന്നുമുള്ള വനിതാ പ്രവർത്തകർ യോഗത്തിൽ പങ്കെടുക്കും.
![]()
