ഡൽഹി: സുപ്രിം കോടതി ബാർ അസോസിഷൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ കപിൽ സിബലിന് മിന്നുന്ന വിജയം. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച കപിൽ സിബലിന് 1066 വോട്ടുകളാണ് ലഭിച്ചത്. സംഘപരിവാർ സംഘടനകളുടെ പിന്തുണയുണ്ടായിരുന്ന പ്രദീപ് റായിക്ക് 689 വോട്ടുകളാണ് ലഭിച്ചത്. നിലവിലെ അസോസിഷൻ പ്രസിഡണ്ട് അദീഷ് സി അഗർവാൽ 296 വോട്ടുനേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. 1995, 1997, 2001 വർഷങ്ങളിൽ ബാർ അസോസിഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട കപിൽ സിബലിന്റെ നാലാം വിജയമാണിത്. അൻപതു വർഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കപിൽ സിബൽ മികച്ച രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്.
![]()
