റിയാദ് :റിയാദ് ഇന്ത്യൻ അസോസിയേഷൻ, കലാ സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ വർഷം തോറും നടത്താറുള്ള ഇന്റർ യൂണിറ്റ് ഫുട്ബോൾ ടൂർണമെന്റ് മെയ് പത്തിന് അൽ-മുത്തവ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ചു. നാല് ടീമുകൾ മാറ്റുരച്ച അത്യന്തം വാശിയേറിയ മത്സരങ്ങൾ ശിവ കുമാർ, ജാക്സൺ, മെൽവിൻ, മാനുവേല്‍ എന്നിവർ ചേർന്നു നിയന്ത്രിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഫൈനല്‍ മത്സരത്തിൽ ബത്ത,സുലെ, സനയ,അല്‍ഹദ, സഖ്യ ടീം എതിരില്ലാത്ത നാല് ഗോളുകൾക്ക് എതിരാളികളായ ഹാര യൂണിറ്റിനെ പരാജയപ്പെടുത്തി ജേതാക്കളായി. ജേതാക്കൾക്ക് വേണ്ടി വാസിൽ, അബൂബക്കർ തുടങ്ങിയവർ രണ്ടു വീതം ഗോളുകൾ നേടി. ബത്ത യൂണിറ്റിന്റെ വാസിൽ,അഞ്ചു ഗോളുകളോടെ ഗോൾഡൻ ബൂട്ട് ജേതാവായും, സുലെ യൂണിറ്റിലെ നിഖിൽ ഗോൾഡൻ ഗ്ലോവ് ജേതാവായും തിരഞ്ഞെടുക്കപ്പെട്ടു. മത്സരം പ്രസിഡന്റ് മാധവൻ ഉത്ഘാടനം ചെയ്തു. എ. ബി അംഗം ക്ലീറ്റസ് ടിം അംഗങ്ങളെ പരിചയപ്പെട്ടു. വിജയികൾക്കുള്ള ട്രോഫികൾ പ്രസിഡന്റ് മാധവൻ, സെക്രട്ടറി ടി.എൻ. ആർ നായർ , വൈസ് പ്രസിഡന്റുമാരായ ഇസക്കി, ജോസഫ് അറയ്ക്കൽ, ട്രഷറർ ജോർജ്, എ. ബി അംഗം ബിജു ജോസഫ് തുടങ്ങിവർ വിതരണം ചെയ്തു. സ്കോർ ബോർഡ് അരുൺ കുമരൻ കൈകാര്യം ചെയ്തു. ഉമ്മർക്കുട്ടിയുടെ കമന്ററി പ്രത്യേകം പരാമർശിക്കപ്പെട്ടു.
കലാസാംസ്കാരിക വിഭാഗം കൺവീനർ മഹേഷ് മുരളീധരന് നന്ദി പറഞ്ഞു.
![]()
