റിയാദ് :ഷിഫ മലയാളി സമാജം “പ്രവാസി സൗഹൃദം 2024” ശ്രദ്ധേയമായി.
ഷിഫാ ലെമൺസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് പ്രസിഡൻറ് ഫിറോസ് പോത്തൻകോട് അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. നൂറാന മെഡിക്കൽ സെൻററിന്റെ നേതൃത്വത്തിൽ നടന്ന “പ്രവാസിയും ആരോഗ്യവും” എന്ന ബോധവൽക്കരണ ക്ലാസിന് ഡോക്ടർ സഫീർ നേതൃത്വം നൽകി. പങ്കെടുത്ത ഇരുന്നൂറോളം വരുന്ന അംഗങ്ങൾക്ക് മെഡിക്കൽ ചെക്കപ്പുകളും തുടർ ചികിത്സ ആവശ്യമുള്ളവർക്ക് നൂറാനാ മെഡിക്കൽ സെൻററിൽ നിന്നുള്ള ചികിത്സ ആനുകൂല്യകാർഡുകളും നൽകി.കഴിഞ്ഞ നാലുമാസം മുൻപ് ജോലിസ്ഥലത്ത് ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മലപ്പുറം സ്വദേശി ജിഷാർ കുടുംബസഹായം കൺവീനർ സാബു പത്തടിയിൽ നിന്നും പുഷ്പരാജ് ഏറ്റുവാങ്ങി. “നോർക്ക കാർഡും സഹായങ്ങളും” എന്ന വിഷയത്തിൽ സാമൂഹ്യപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് വിഷയം അവതരിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന സമാജം അംഗം തിരുവല്ല സ്വദേശി അനൂപിന്റെ ഭാര്യക്കുള്ള സഹായം സെക്രട്ടറി പ്രകാശ് ബാബു വടകര മുജീബ് കായംകുളത്തിന് കൈമാറി. ജീവകാരുണ്യ പ്രവർത്തകൻ സിദ്ദിഖ് തുവ്വൂർ “പ്രവാസിയും നിയമസഹായവും” എന്ന വിഷയത്തിൽ ക്ലാസിന് നേതൃത്വം നൽകി. അംഗങ്ങളുടെ പെൺമക്കളുടെ വിവാഹസഹായം മധു വർക്കലയിൽ നിന്നും മോഹനൻ കരുവാറ്റ ഏറ്റുവാങ്ങി. ശിഫയിലെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അംഗീകാരം രക്ഷാധികാരി അലി ഷോർണൂർ ഉമ്മർ മാനത്തിന് കൈമാറി. സനൂപ് പയ്യന്നൂർ, സജിൻ നിഷാൻ , അസ്ലം പാലത്ത്, സുലൈമാൻ ഊരകം,മജീദ് മാനു ,കബീർ പട്ടാമ്പി ,ഫൈസൽ ബാബു നൂറാന മെഡിക്കൽ സെൻറർ എന്നിവർ ആശംസ അർപ്പിച്ചു. ബാബു കണ്ണോത്ത്, അനിൽ കണ്ണൂർ,ബിജു അടൂർ,ഹനീഫ കൂട്ടായി,റഹീം പറക്കോട് ,ഹനീഫ മലപ്പുറം,സുനിൽ പൂവത്തിങ്കൽഎന്നിവർ നേതൃത്വം നൽകി. ജോ. സെക്രട്ടറി ബിജു മടത്തറ സ്വാഗതവും
ട്രഷറർ വർഗീസ് ആളുക്കാരൻ നന്ദിയും പറഞ്ഞു.
![]()
