ജിദ്ദ: വിശുദ്ധ ഭൂമിയിൽ അതിഥികളായി എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാന്‍ ഒരുങ്ങുന്ന ഹജ്ജ് വളണ്ടിയർ കോറിന്റെ റെജിസ്ട്രേഷൻ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി നിർവഹിച്ചു. ഈ വർഷവും അതിവിപുലമായി ഐ സി എഫ്, ആർ എസ് സി വളണ്ടിയർ സേവനം ലഭ്യമാക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
ആദ്യ ഹജ്ജ് സംഘം എത്തുന്നത് മുതൽ അവസാന ഹജ്ജ് സംഘം വിട പറയുന്നത് വരെ ജിദ്ദ, മദീന എയർപോർട്ടുകളിലും മക്കയിൽ ഹറം പരിസരങ്ങളിലും അറഫ, മിന, അസീസിയ, മുസ്ദലിഫ, കുദായ് എന്നിവിടങ്ങളിലും വളണ്ടിയർമാരുടെ സാന്നിധ്യം ഉറപ്പു വരുത്തും.
![]()
