ദമ്മാം : ജോലി ആവശ്യാർഥം ജിസാനിലേക്ക് പോകുന്ന പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റും, നാഷണൽ കമ്മിറ്റി അംഗവുമായ മുഹ്സിൻ ആറ്റശേരിക്ക് യാത്രയയപ്പ് നൽകി.
സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ-സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായ അദ്ധേഹം തൻ്റേതായ പ്രഭാഷണ ശൈലി കൊണ്ട് ശ്രദ്ധേയനാണ്. പ്രവാസി വെൽഫെയറിൻ്റെ വ്യത്യാസ്ഥമായ പ്രവർത്തനങ്ങൾ പ്രവിശ്യയിൽ കൊണ്ടുവരുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ജീസാനിലും പരിസര പ്രദേശങ്ങളിലും അദ്ധേഹത്തിൻ്റെ സേവനം പ്രവാസി സമൂഹത്തിന് ലഭ്യകട്ടെയെന്നും പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം അദ്ദേഹത്തിനുള്ള മെമെന്റോ കൈമാറി. സുനില സലീം, സിറാജ് തലശേരി, റഊഫ് ചാവക്കാട്,ഫൈസൽ കുറ്റ്യാടി, സാബിക് കോഴിക്കോട്, നവീൻ, അബ്ദുറഹീം തിരൂർക്കാട് തുടങ്ങിയവർ സംസാരിച്ചു.
![]()
