അബുദാബി :അബുദാബിയിലെ ആദ്യ സി എസ് ഐ ദേവാലയം തുറന്നു.ഞായറാഴ്ച വൈകുന്നേരം 4.30 ന് സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന പ്രാർത്ഥന ശുശ്രൂഷയോടെയാണ് പൊതുസമൂഹത്തിനായി തുറന്നു കൊടുത്തത്.
അബുദാബി അബുമുറൈഖില് ബാപ്സ് ഹിന്ദു മന്ദിറിന് അഭിമുഖമായാണ് ദേവാലയം സ്ഥാപിച്ചിരിക്കുന്നത്.യു എ ഇ ഭരണാധകാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആണ് ദേവാലയം പണിയാനുള്ള സ്ഥലം അനുവദിച്ചത്.4.37 ഏക്കറില്‍ 12,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്.
സി എസ് ഐ ദേവാലയത്തിന്റെ നിര്‍മ്മാണത്തിനായി ചിലവഴിച്ചത് 1.1 കോടി ദിര്‍ഹമാണ്.
![]()
