കൊച്ചി :വാശിയേറിയ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി. ഇനി ജൂണ്‍ നാലിന് ഫലമറിയാനുള്ള കാത്തിരിപ്പ്. അര്‍ധരാത്രി വരെ പോളിങ് നീണ്ടു. രാത്രി 8.15 വരെയുള്ള ഔദ്യോഗിക കണക്ക് അനുസരിച്ച് 70.35 ശതമാനമാണ് പോളിംഗ്. അര്‍ധരാത്രി വരെ വോട്ടെടുപ്പ് നീണ്ട പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ കണക്ക് ഇതിലും അല്പം വര്‍ധിക്കും.
വടകര കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍ പി സ്കൂള്‍) ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ ആള് വോട്ട് ചെയ്തത്.
വോട്ടെടുപ്പ് വൈകിപ്പിക്കുന്നതിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് യു ഡി എഫ് രംഗത്തെത്തി. വോട്ടിങ് യന്ത്രം തകരാറിലായതാണ് ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിലാകാൻ കാരണം. വടകരയിൽ പോളിങ് വൈകിയത് പരിശോധിക്കണമെന്ന ആവശ്യവുമായി മൂന്നു മുന്നണികളും രംഗത്തെത്തിയിട്ടുണ്ട്.
മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം
തിരുവനന്തപുരം-66.43
ആറ്റിങ്ങല്‍-69.40
കൊല്ലം-67.92
പത്തനംതിട്ട-63.35
മാവേലിക്കര-65.88
ആലപ്പുഴ-74.37
കോട്ടയം-65.59
ഇടുക്കി-66.39
എറണാകുളം-68.10
ചാലക്കുടി-71.68
തൃശൂര്‍-72.11
പാലക്കാട്-72.68
ആലത്തൂര്‍-72.66
പൊന്നാനി-67.93
മലപ്പുറം-71.68
കോഴിക്കോട്-73.34
വയനാട്-72.85
വടകര-73.36
കണ്ണൂര്‍-75.74
കാസര്‍ഗോഡ്-74.28
![]()
