മദീന: 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിയൻ ഉംറ തീർഥാടകരുടെ ആദ്യ ബാച്ച് മദീനയിലെത്തി. കഴിഞ്ഞ ദിവസമാണ് ഇവർ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. സൗദി അറേബ്യയിലെ ഇറാൻ അംബാസഡർ അലി റെസ എനായത്തിയും നിരവധി സൗദി ഇറാനിയൻ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും തീർഥാടകരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. എട്ട് വർഷത്തിലേറെയായി ബന്ധം പുനഃസ്ഥാപിക്കാനും ഇറാൻ എംബസി വീണ്ടും തുറക്കാനും കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും കരാറിൽ സമ്മതിച്ചതിനുശേഷം ഉംറ തീർത്ഥാടനം നടത്തുന്ന ആദ്യ ഇറാനിയൻ സംഘമാണ് ഇവർ. തീർഥാടകർക്കുള്ള പ്രവേശന നടപടിക്രമങ്ങൾ വളരെ എളുപ്പമാണെന്ന് ഇറാൻ അംബാസഡർ ഇനായതി മദീനയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഇറാൻ തീർത്ഥാടകർക്ക് ഇത്തരമൊരു അവസരം നൽകിയതിന് സൗദി അറേബ്യയിലെ ഉദ്യോഗസ്ഥർക്ക് ഞങ്ങൾ നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
![]()
