ജിദ്ദ : ഉംറക്കെത്തിയ കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി. കൊല്ലം കടയ്ക്കൽ, മടത്തറ വളവിൽ വീട്ടിൽ ജമാൽ മുഹമ്മദിന്റെ മകൻ ഷംസുദ്ദീൻ (69) ആണ് റിയാദിൽ മരിച്ചത്.
മകളെ സന്ദര്‍ശിക്കാന്‍ റിയാദില്‍ എത്തിയതായിരുന്നു.
റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഭാര്യ: പരേതയായ ഷാഹിദ ബീവി, മക്കൾ: സനൂജ (റിയാദ്), സനോബർ ഷാ (ദുബൈ), സാജർ ഷാ (കുവൈത്ത്), മരുമക്കൾ: സക്കീർ ഹുസൈൻ, അൽഫിയ സനോബർ, തസ്ലീമ സാജർ.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം റിയാദ് നസീമിലെ അൽസലാം മഖ്ബറയിൽ ഖബറടക്കി.
![]()
