വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം ഇന്ന് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. പള്ളിമിനാരങ്ങളിൽ നിന്ന് ഇന്നലെ ശവ്വാൽ അമ്പിളി തെളിഞ്ഞത് മുതൽ തക്ബീർ ധ്വനികൾ ഉയരുന്നു. ഇത്തവണ പ്രവാസികൾക്ക് കുടുംബങ്ങൾക്കും ഒരു പോലെ പെരുന്നാൾ വന്നത് ഇരട്ടി സന്തോഷമായി. സൗദി അറേബ്യ, കുവൈറ്റ്, യു എ ഇ, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നി ജി സി സി രാജ്യങ്ങളിലും പെരുന്നാൾ ഇന്നാണ് ആഘോഷിക്കുന്നത്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരങ്ങൾക്ക് ശേഷം പരസ്പരം ആലിംഗനം ചെയ്തു സൗഹൃദവും സ്നേഹവും പങ്കിടുന്ന ദൃശ്യങ്ങൾ എല്ലായിടവും പ്രകടമായിരുന്നു.
പ്രിയപ്പെട്ട വായനക്കാർക്ക് ജി സി സി ടൈംസ്ന്റെ ചെറിയ പെരുന്നാൾ ആശംസകൾ
![]()
