ഒമാൻ: റമദാനിലും തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ പരിക്കുപറ്റിയ ഫലസ്തീനികളെ തുടർ ചികിത്സക്കായി ഒമാനിലെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടുകൂടിയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഫലസ്തീനികൾ ഒമാനിൽ വിമാനമിറങ്ങിയത്. പരിക്കുപറ്റിയവർക്ക് തുടർ ചികിത്സ നൽകാൻ തയ്യാറാണെന്ന് ഒമാൻ അറിയിച്ചതിനു പിന്നാലെയാണ് ഇവരെ ഈജിപ്ത് മുൻകൈയെടുത്തു ഒമാനിൽ എത്തിച്ചത്. ഈജിപ്തിന്റെ നടപടിയെ ഒമാൻ പ്രശംസിച്ചു. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അധികൃതർ പരിക്കുപറ്റിയ ഫലസ്തീനികളെ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകിയാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഒമാൻ ഫലസ്തീനിലെ കുട്ടികളുടെ സഹായത്തിനായി യൂണിസെഫിനു 10 ലക്ഷം യൂ.എസ് ഡോളറാണ് സംഭാവന ചെയ്തത്. ഇസ്രായേൽ ആക്രമണത്തിൽ ഗാസയിലെ നിരവധി ആശുപത്രികളാണ് തകർന്നത്. കൂടാതെ കുരുന്നുകൾ ഉൾപ്പെടെ ആയിരകണക്കിന് ജീവനുകളാണ് പൊലിഞ്ഞതു.
![]()
