ഇരിങ്ങാലക്കുട: ക്ഷേത്ര ഉത്സവത്തിനിടെ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. ഏഴുപേർക്ക് കുത്തേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരം. പരിക്കുപറ്റിയവരെ ഇരിങ്ങാലക്കുടയിലെയും തൃശൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഫുട്ബാൾ മത്സരത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് സംഭവം. അരിമ്പൂർ സ്വദേശി അക്ഷയ് (25) ആണ് കുത്തേറ്റ് മരിച്ചത്. പ്രതികൾക്കായുള്ള അന്ന്വേഷണം ആരംഭിച്ചതായും പ്രതികളെ കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചതായും പോലീസ് പറഞ്ഞു.
![]()
