മക്ക: വിശുദ്ധമാസമായ റമദാനിലെ അവസാനപത്തിൽ മക്കയിലും മദീനയിലും തീർത്ഥാടകരുടെ പ്രവാഹം.
കഴിഞ്ഞ ദിവസങ്ങളിൽ ഇരു ഹറമുകളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പ്രാർത്ഥനക്കായി ഒത്തുകൂടിയതാണ് തിരക്ക് വർധിക്കാൻ കാരണം. അവസാനപത്തിലെ പ്രാർഥനക്കും ഇഅതികാഫിനും ലക്ഷകണക്കിന് വിശ്വാസികളാണ് ഹറമുകളിൽ തമ്പടിച്ചിരിക്കുന്നതു. തിരക്ക് കുറയ്ക്കുന്നതിനായി റമദാനിൽ ഒരാൾക്ക് ഒരു ഉംറ എന്ന പദ്ധതി റമദാൻ തുടക്കത്തിൽ മക്കയിൽ നിലവിൽ കൊണ്ടുവന്നിരുന്നു. എന്നിട്ടും തീർത്ഥാടകരുടെ തിരക്കാണ്. വരും ദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്ന് സുരക്ഷ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പെരുന്നാൾ അവധി ആരംഭിക്കത്തോടെ റമദാനിലെ അവസാന മൂന്നു ദിവസങ്ങളിൽ തിരക്ക് ഇതിലും കൂടുതലാകും. ജൂൺ ആദ്യവാരം ഉംറക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തും. ഹജ്ജിന്റെ ഒരുക്കങ്ങൾക്ക് വേണ്ടിയാണ് ഈ വിലക്ക്.
![]()
