മക്ക: റമദാൻ മാസത്തിൽ മാത്രം ഹറമൈൻ സ്പീഡ് ട്രെയിൻ സേവനം നൽകിയത് 1.3 മില്യൺ തീർത്ഥാടകർക്ക്.
മക്കയിൽ നിന്നും മദീനയിലേക്കും മദീനയിൽ നിന്ന് തിരിച്ചും ദിനംപ്രതി തീർത്ഥാടകരെ വഹിക്കുന്ന സ്പീഡ് ട്രെയിൻ റമദാനിൽ പ്രത്യേക സർവീസ് നടത്തുന്നുണ്ട്. വിശുദ്ധ ഗേഹമായ മക്കയേയും പ്രവാചക പള്ളിയായ മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ സ്പീഡ് ട്രെയിൻ തീർത്ഥാടകർക്ക് ഏറെ ആശ്വാസമാണ്. ഉംറക്കും മദീന സന്ദർശനത്തിനും എത്തുന്ന തീർത്ഥാടകർക്കാണ് ഹറമൈൻ സ്പീഡ് ട്രെയിൻ സർവീസ് ഏറെ പ്രയോജനപ്പെടുക. 450 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ സർവീസിൽ മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ യാത്ര ചെയ്യാൻ കഴിയുന്നു. ഹജ്ജ് കാലത്തെ സേവനം ഏറെ പ്രശംസനീയമാണ്.
![]()
