മനാമ: കച്ചവട രംഗത്തെ പ്രബല സംഘടനയായ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം (ബി എം ബി എഫ്) എല്ലാ റമളാനിലും നടത്തിവരുന്ന തൊഴിലാളികൾക്കായിട്ടുള്ള 2024 ലെ നോമ്പ് തുറ കിറ്റ് വിതരണ സമാപനം ഏപ്രിൽ അഞ്ചിന് വെള്ളിയാഴ്ച തൂബ്ലി ക്രോൺ തൊഴിലാളി വാസസ്ഥലത്ത് സമാപനം നടക്കുമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.താഴ്ന്ന വരുമാനത്തിലുള്ള തൊഴിലാളി വാസസ്ഥലങ്ങളിൽ നടപ്പിലാക്കി വരുന്ന ഈ ഏറെ പുണ്യമായ പദ്ധതിയിൽ വ്യവസായ സ്ഥാപനങ്ങളും പങ്ക് ചേരാറുണ്ട് .
അത്യുഷ്ണകാലത്തും തൊഴിലാളികളുടെ ജോലി സ്ഥലങ്ങളിൽ മലയാളി ബിസിനസ് ഫോറം ഭക്ഷണ കിറ്റുകൾ അർഹതപ്പെട്ട വർക്ക് വിതരണം ചെയ്യുന്നുണ്ട്.
![]()
