സൗദി ദമാം : ഹഫർ അൽ ബത്തിനിൽ മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം ഖബറടക്കി.
ഹഫറിൽ ജോലി ചെയ്തു വന്ന മുഹമ്മദ് റാസ ഇബ്രാഹിമിന്റെ (35) മൃതദേഹമാണ് ഖബറടക്കിയത്.
ഭാര്യ ആദഫ ഖാതൂൺ, മക്കൾ മതീഹ ഖാതൂൺ, ഹാലിമ എന്നിവരാണ്.
ഏപ്രിൽ 1 തിങ്കളാഴ്ച രാത്രി ജോലി ചെയ്തതിന് ശേഷം വിശ്രമിക്കുന്ന സമയത്തുണ്ടായ ഹൃദയഘാതത്തെ തുടർന്ന് ഹഫർ അൽ ബത്തീൻ നൂർഖാൻ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു.അവിടെവെച്ചായിരുന്നു മരണം സംഭവിച്ചത്.
മൃതദേഹം ഹഫറിൽ സംസ്കരിക്കുവാനുള്ള നടപടി ക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒ ഐ സി സി പ്രഡിഡന്റ് വിബിൻ മറ്റത്ത് പൂർത്തീകരിച്ചു.
മൃതദേഹം ഒഐസിസി പ്രവർത്തകരോടൊപ്പം സഹോദരൻ മുഹമ്മദ് ജെയ്സ് ഇബ്രാഹിം ഏറ്റുവാങ്ങി ഹഫറൽ ആൽബത്തീനിൽ ഖബറടക്കി.
![]()
