റിയാദ്- അല്‍ഹസയില്‍ കാര്‍ മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി നൊച്ചോട്ടെ നാസര്‍ (58) ഉദൈലിയ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന ജയന്ത് പരശുരാം, അഭിജിത്ത് എന്നിവര്‍ക്ക് നിസാര പരിക്കേറ്റു.മൃതദേഹം ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിൽ. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കെ എം സി സി, നാസ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
![]()
