ദുബായ് : റമദാൻ വ്രതാനുഷ്ഠാനത്തിനു ശേഷം ചെറിയ പെരുന്നാൾ ആഘോഷിക്കാൻ കാത്തിരിക്കുന്ന യു എ ഇ ലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമേ പകരുന്ന വാർത്ത, ഈദ് അൽ ഫിത്തറിനോടനുബന്ധിച്ച് ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും നഴ്സറികൾക്കും ഒരാഴ്ച അവധി.
2024 ഏപ്രിൽ എട്ട് തിങ്കളാഴ്ച്ച മുതൽ ഏപ്രിൽ 14 ഞായറാഴ്ച്ച വരെ സ്കൂളുകളും സർവകലാശാലകളും നഴ്സറികളും അടച്ചിടും. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റിയാണ്(KHDA) എക്സ് പ്ലേറ്റ് ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
![]()
