മക്ക: പുണ്യ റമദാനിന്റെ ആദ്യ ജുമുഅ നമസ്കാരത്തില്‍ പങ്കെടുത്ത് പുണ്യം നുകരാൻ ഇരു ഹറമുകളിലുമായി എത്തിയത് ലക്ഷങ്ങൾ.നമസ്ക്കാരം തുടങ്ങുന്നതിനു മണിക്കൂറുകൾ മുൻപ് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകരെ കൊണ്ട് മക്കയിലെയും മദീനയിലെയും മസ്ജിദുകൾ നിറഞ്ഞു കവിഞ്ഞു.നമസ്കാരത്തിനായി ഹറമുകളുടെ പരിസരവും റോഡുകളും തൂവെള്ള വസ്ത്രധാരികളാൽ നിരകളായി മാറി.

മക്കയില്‍ ഷെയ്ഖ് ബന്ദര്‍ ബലീലയും മദീനയില്‍ ഡോക്ടര്‍ ഹുസ്സൈന്‍ അല്‍ ഷെയ്ഖും റമദാനിലെ ആദ്യ ജുമുഅ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്കി.ഹറമുകളുടെ കൂടുതല്‍ കവാടങ്ങള്‍ തുറന്നിട്ടും, നടപ്പാതകൾ ഒരുക്കിയും വിശ്വാസികളുടെ തിരക്ക് കുറക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ടായിരുന്നു.
![]()
