നായികയില്ലാതെ റൊമാൻസ് ഇല്ലാതെ ഒരു സിനിമ ഹിറ്റാകുന്നത് ആദ്യമല്ല,അങ്ങനെയുള്ള ഒരു സിനിമയാണ് ഇന്ന് ചർച്ച വിഷയമാകുന്ന നടന്ന ഒരു സംഭവം കഥയാക്കി സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്.പക്ഷെ വർഷങ്ങൾക്ക് മുൻപ് ഇന്നത്തെ സാങ്കേതിക വിദ്യകളോ സൗകര്യങ്ങളോ ഇല്ലാത്ത സമയത് അതി സാഹസികമായി മഞ്ഞുമ്മൽ ബോയ്സ് ചിത്രീകരിച്ച അപകടം നിറഞ്ഞ ഗുഹയിൽ ഷൂട്ട് ചെയ്ത കമൽഹാസൻ അഭിനയിച്ച ഗുണ സിനിമയുടെ ഛായാഗ്രാഹകൻ വേണു അന്നത്തെ അനുഭവങ്ങൾ അയവിറക്കുകയാണ്.ഈ ചിത്രം ഷൂട്ട് ചെയ്തതോടെ പിശാചിന്റെ അടുക്കള (ഡെവിൾസ് കിച്ചൻ) എന്ന പേരിലറിയപെട്ട ഗുഹ ഗുണ കേവ്സ് എന്നറിയപ്പെടാൻ തുടങ്ങിയത്.കോടിക്കനാലിന്റെ തണുത്തുറഞ്ഞ പാഴ്ചതലത്തിൽ 1992 ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രമായ ഗുണയും അതിലെ ”കണ്മണി അൻപോട് കാതലൻ” എന്ന ഗാനവും വീണ്ടും വീണ്ടും ചർച്ചയിലേക്ക് വരുന്നു.ഈ ഗാനത്തോടയാണ് മഞ്ഞുമ്മൽ ബോയ്സ് തുടങ്ങുന്നത് തന്നെ.
കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്നും 8.5 കിലോമീറ്റർ മാത്രമാണ് ഈ ഗുഹയിലേക്കുള്ള ദൂരം.അധികമൊന്നും സഞ്ചാരികൾ എത്താതിരുന്ന ഈ സ്ഥലം ഗുണ എന്ന സിനിമ പുറത്തിറങ്ങിയതിനു ശേഷമാണ് പുറം ലോകം തന്നെ ഈ ഗുഹയുടെ വിശേഷങ്ങൾ അറിഞ്ഞത്.1821 ൽ ഇംഗ്ലീഷ് ഓഫീസറായിരുന്ന ബി. എസ്. വാർഡ് ആണ് ഈ അതിപുരാതന ഗുഹ കണ്ടെത്തിയത്.സമുദ്ര നിരപ്പിൽ നിന്നും 2230 മീറ്റർ ഉയരത്തിലായാണ് ഗുഹയുടെ സ്ഥാനം എന്നതിനാൽ തന്നെ തണുപ്പും മഞ്ഞുമൊക്കെ നിറഞ്ഞ കാലാവസ്ഥയായിരിക്കും ഗുഹയ്ക്കുള്ളിലും പുറത്തുമൊക്കെ.സ്തംഭാകൃതിയിൽ കിഴുക്കാംതൂക്കായി നിൽക്കുന്ന ഇരുപാറകളാണ് ഈ ഗുഹയുടെ പ്രവേശനഭാഗത്തുള്ളത്.ഗുഹയുടെ ഉൾഭാഗങ്ങളിൽ ഇരുട്ട് നിറഞ്ഞ അറകൾ നിരവധിയുണ്ട്.വവ്വാലുകൾ സ്ഥിര താമസമാക്കിയ ഇവിടുത്തെ ഏറ്റവും അഗാധമായ ഭാഗത്തേക്ക് വീണ് പതിമൂന്നോളം പേര് മരണപ്പെട്ടിട്ടുണ്ടെങ്കിലും സിനിമയിൽ അത് അമ്പതിനടുത്തേക്ക് പറയുന്നുമുണ്ട്.ഈ ആഴങ്ങളിലേക്ക് വീണതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടിട്ടുള്ളത് എന്നാണ് പോലീസ് റിക്കോർഡുകൾ.പുരാണ കഥകളുമായി ബന്ധിച്ചു അജ്ഞാതവാസക്കാലത്ത് പാണ്ഡവർ ഇവിടെയും വന്നിട്ടുണ്ടന്നും പറയപ്പെടുന്നു.ഏപ്രിൽ മുതൽ ജൂൺ വരെയും ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലും ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം.
ഗുഹയ്ക്കു സമീപത്തായി ഉള്ള വാച്ച് ടവറിലൂടെ കൊയ്ക്കനാലിന്റെ മനോഹാരിത ആസ്വാദിക്കാം.

ഗുണകേവ്സിലെ ഷൂട്ടിംഗ് ലൊക്കേഷൻ വളരെ ബുദ്ധിമുട്ടായിരുന്നു എന്നാണ് വേണു പറഞ്ഞത്. സിനിമ ഗുണകേവിൽ ഷൂട്ട് ചെയ്യുന്നതിൽ ആദ്യമൊക്കെ എല്ലാവർക്കും എതിർപ്പായിരുന്നു . കമല്ഹാസന് ആ സ്ഥലത്ത് തന്നെ സിനിമ ചെയ്യാനുള്ള തീരുമാനത്തില്‍ ഉറച്ച് നിന്നത്തോടെ സിനിമ യാഥാർഥ്യമാകുകയായിരുന്നു. ഗുണാ സിനിമയുടെ ലൊക്കേഷന്‍ കാണാന്‍ കമല്‍ഹാസനൊപ്പമാണ് അവിടെ എത്തുന്നത് എന്നും ക്യാമറാമാന് ഓക്കേ ആണെങ്കിൽ ചെയ്യാമെന്ന് കമല്ഹാസൻ പറഞ്ഞതിനെ തുടർന്ന് താൻ ഓക്കേ പറയുകയായിരുന്നു. ലൊക്കേഷൻ കണ്ട് പ്രൊഡ്യൂസർ വരെ ആദ്യം പിന്മാറിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അവിടേക്ക് പോകാൻ താത്കാലിക വഴി ഉണ്ടാക്കുകയും ഷൂട്ടിങ്ങിനു ശേഷം പഴയത് പോലെ ആക്കുകയുമായിരുന്നു.

ആദ്യം ഒരു കിലോ മീറ്ററോളം റോഡ് വെട്ടിയാണ് ചിത്രീകരണത്തിനാവശ്യമായ ക്യാമറയും ജനറേറ്റര്‍ അടക്കമുള്ള സാധനങ്ങളും അങ്ങോട്ടേക്ക് എത്തിച്ചത്. പക്ഷേ ഗുഹയിലേക്ക് ഇറങ്ങാന്‍ മാത്രം ഏകദേശം രണ്ടുരണ്ടര മണിക്കൂര്‍ എടുക്കുമായിരുന്നു.
തമിഴ് നാട് ഫോറസ്റ്റിന്റെ അനുമതിയോടു കൂടിയായിരുന്നു താത്കാലിക റോഡ് നിർമിച്ചത്. നിരവധിയാളുകളുടെ സഹകരണം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയായത് എന്നും അദ്ദേഹം പറഞ്ഞു. ആ സിനിമയിൽ താൻ റോപ്പിലൊന്നും തൂങ്ങി ഷൂട്ട് ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.ഇന്നുള്ള അത്രയും സാങ്കേതികവിദ്യ അന്ന് ഇല്ലാത്തത് കൊണ്ട് തന്നെ അവിടെയുള്ള പലതും സിനിമയിൽ കാണിക്കാനായില്ല എന്നും അദ്ദേഹം പറഞ്ഞു.

![]()
