മക്ക : ഹജ്ജ് സേവനത്തിൽ തീർഥാടകന് വീഴ്ച നേരിട്ടാൽ നഷ്ടപരിഹാരം നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.ആഭ്യന്തര തീർഥാടകർക്കാണ് നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിരിക്കുക.ഈ വര്ഷം മുതലാണ് ഹജ്ജ് വേളയിൽ നേരിടുന്ന വീഴ്ചകൾക്ക് പകരമായാണ് നഷ്ടപരിഹാരം നൽകുക.പുണ്യസ്ഥലങ്ങളിൽ താമസസൗകര്യം ഒരുക്കുന്നതിൽ വീഴ്ചകൾ നേരിട്ടാൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഹജ്ജ് സേവന വിഭാഗത്തിന്റ ഭാഗത്ത് നിന്നും നഷ്ടപരിഹാരം ലഭിക്കും.
മക്കയിലും വിശുദ്ധ സ്ഥലങ്ങളിലും എത്തിയ ശേഷം താമസ സൗകര്യം ലഭിക്കുന്നതിന് രണ്ട് മണിക്കൂറിൽ കൂടുതൽ വൈകിയാൽ പാക്കേജിന്റെ പത്തു ശതമാനം നഷ്ടപരിഹാരമായി ലഭിക്കും.
![]()
