ദോഹ : ഖത്തറിൽ ആദ്യമായെത്തുന്ന പ്രവാസികൾ 30 ദിവസത്തിനകം റെസിഡൻസി പെർമിറ്റ് നേടണമെന്ന നിർദ്ദേശം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.ആദ്യമായി എത്തി ഒരു മാസത്തിനകം റെസിഡൻസ് പെർമിറ്റ് എടുത്തില്ലെങ്കിൽ 10,000 ഖത്തർ റിയാൽ വരെയാണ് പിഴ ചുമത്തുക.
മുമ്പ് ഖത്തറിൽ ജോലി തേടിയെത്തുന്നവർക്ക് റെസിഡൻസ് പെർമിറ്റിനുള്ള നടപടികൾ പൂർത്തിയാക്കാൻ മൂന്ന് മാസം വരെയാണ് സമയം നൽകിയിരുന്നത്. എന്നാൽ ആ കാലാവധിയാണ് ചുരുക്കിയിരിക്കുന്നത് ജോലി തേടി എത്തുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.പുതിയ നിയമവുമായി ബന്ധപ്പെട്ട് തൊഴിലുടമകളും പ്രവാസികളും ജാഗ്രത പാലിക്കണമെന്നും കർശനമായി ഇവ അനുസരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
![]()
