ദോഹ : നാലര പതിറ്റാണ്ട് പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കൊണ്ടോട്ടി നിയോജകമണ്ഡലം കെ എം സി സി യുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും കൊണ്ടോട്ടി മണ്ഡലം മുൻ വൈസ് പ്രസിഡണ്ടുമായ പി അഹമ്മദ് കുട്ടിക്ക് കൊണ്ടോട്ടി മണ്ഡലം , കൊണ്ടോട്ടി മുൻസിപ്പൽ കമ്മിറ്റികൾ സംയുക്തമായി യാത്രയപ്പ് നൽകി . മണ്ഡലം പ്രസിഡണ്ട് അബുൽ ജലീൽ പള്ളിക്കലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് സിദ്ദീഖ് വാഴക്കാട് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ ട്രഷറർ റഫീഖ് കൊട്ടപ്പുറം, ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗം അബ്ദുറഊഫ് കൊണ്ടോട്ടി, മുൻ സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി എന്നിവർ യാത്ര മംഗളം നേരുന്നു കൊണ്ട് സംസാരിച്ചു . മുനിസിപ്പൽ പ്രസിഡണ്ട് അർഷദ് തുറക്കൽ സ്വാഗതവും സെക്രട്ടറി ഷബീബ് മേലങ്ങാടി നന്ദിയും പറഞ്ഞു.
![]()
