അബുദാബി: ഏജന്റുമാരുടെ സഹായമില്ലാതെയും മറ്റു ഔദ്യോഗിക പേപ്പർ വർക്കുമില്ലാതെ യുഎഇ നിവാസികള്‍ക്ക് രണ്ടു ദിവസത്തുനുള്ളിൽ എന്‍ട്രി പെര്‍മിറ്റ് എളുപ്പത്തില്‍ ഇഷ്യൂ ചെയ്യാനോ പുതുക്കാനോ ഇപ്പോള്‍ സാധ്യമാണെന്ന് അധികൃതര്‍ വാർത്ത കുറിപ്പിൽ അറിയിച്ചു .ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ എന്‍ട്രി പെര്‍മിറ്റ് പുതുക്കാനുള്ള വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്ന ഐ സി പി ഗൈഡ് പുറത്തിറക്കി.സമൂഹമാധ്യമായ എക്സ് പ്ലാറ്റ്ഫോം ഔദ്യോഗിക അക്കൗണ്ടില്‍ ഐസിപി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തി. സുഗമവും കാര്യക്ഷമവുമായ പ്രക്രിയയ്ക്ക് ആവശ്യമായ ഘട്ടങ്ങള്‍ ഇതില്‍ വിവരിക്കുന്നുണ്ട്.
![]()
