സുരേഷ് ശങ്കർ,ജനറൽ സെക്രട്ടറി,ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി
ന്യൂഡൽഹി: ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റ് തീർത്തും നിരാശാജനകവും വോട്ടു രാഷ്ട്രീയo ലക്ഷ്യo വെച്ചുള്ള ഒന്നാണ് എന്നും ബഡ്ജറ്റ് നോക്കി കാണുന്ന ആർക്കും മനസിലാകും.അടുത്തു നടക്കാൻ പോകുന്ന ലോക സഭ തിരഞ്ഞെടുപ്പിന് മുന്നോടിയയുള്ള വെറും വോട്ടു നേടാനുള്ള ഗിമിക്ക് മാത്രമാണ് ഇന്നവതരിപ്പിച്ച ഇടക്കാല കേന്ദ്ര ബഡ്ജറ്റ്.
ഈ ബഡ്ജറ്റ് നാരി ശക്തിയുടെ ഉത്സവം ആകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി സ്ത്രീകളെയും യുവാക്കളെയും ഒരേ പോലെ അവഗണിച്ചിരിക്കുന്നു.യുവാക്കൾക്കായി സ്റ്റാർട്ട് അപ്പ് ഇന്ത്യ സ്റ്റാൻഡ് അപ്പ് ഇന്ത്യ എന്ന് പറഞ്ഞു തുടങ്ങിയ ഈ സർക്കാർ ഇപ്പോളും ഈ വിഷയങ്ങളിൽ ഒക്കെ സ്റ്റാർട്ടിങ് പോലും തുടങ്ങാൻ കഴിയാതെ നിൽക്കുന്നു എന്നും ഈ ബഡ്ജറ്റ് നോക്കിയാൽ കാണാൻ കഴിയും.സ്ത്രീകൾക്ക് മുൻഗണന കർഷകർക്ക് മുൻഗണന എന്ന് പ്രഖ്യാപിക്കുന്നതല്ലാതെ അതിന് വേണ്ടുന്ന ഒരു പദ്ധതികളുടെ പ്രഖ്യാപനവും ഈ ബഡ്ജറ്റിൽ ഉണ്ടായിട്ടില്ല.ദുരിതമനുഭവിക്കുന്ന കർഷകരെയും സാധാരണ ജനവിഭാഗങ്ങളെയും കൂടുതൽ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിവിടാൻ മാത്രമേ ഈ ഇടക്കാല ബഡ്ജറ്റ്ലേ പൊള്ളയായ വാഗ്ദാനങ്ങളിലൂടെ കഴിയുകയുള്ളൂ.
പണപ്പെരുപ്പം കുറക്കാനും നികുതി ഭാരം കുറക്കാനും ഉള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നുള്ളതും നിരാശ നൽകുന്നു.
![]()
