ദമാം : 2024-പാർലമന്റ് തിരഞ്ഞെടുപ്പിനെ മുൻ നിർത്തി പ്രവാസികളെ ബോധവൽകരിക്കുന്നതിനും ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിനുമായി കെ എം സി സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പ്രവിശ്യയിലെ മുഴുവൻ പ്രവാസി സംഘടനകളുടെയും നേതാക്കന്മാരെയും പ്രവർത്തകരെയും ഒരുമിച്ച് ചേർത്ത് ‘മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് പ്രവാസ ഭൂമികയിൽ സ്നേഹ സംഗമം’-എന്ന ക്യാപ്ഷനിൽ ചായ സൽക്കാര വിരുന്ന് സംഘടിപ്പിക്കും. ഫെബ്രുവരി രണ്ടാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് അൽ-റയാൻ ഓഡിറ്റോറിയത്തിൽ ചായസൽക്കാരം എന്ന പേരിട്ടിരിക്കുന്ന വ്യത്യസ്തമായ പരിപാടിയിൽ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക കലാ, കായിക, ബിസ്സിനസ്സ് മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.
![]()
