റിയാദ് :ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവാസി സംഘടനയായ ദക്ഷിണ കേരള ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റർ (DKICC )
റിയാദ് സെൻട്രൽ കമ്മിറ്റി നിലവില്‍ വന്നു. ബത്ഹ ലുഹാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരവാഹികളെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ കോട്ടയം ജില്ലാ പ്രസിഡൻറും സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി മെമ്പറുമായ അബ്ദുൽ നാസ്വിർ മൗലവി അൽ കൗസരി ഭാരവാഹി പ്രഖ്യാപനം നടത്തി.സ്വന്തം വിശ്വാസത്തിൽ ഉറച്ചു നിന്ന് മറ്റു മതങ്ങളേയും മതസ്ഥരേയും അംഗീകരിക്കണമെന്നു മാത്രമല്ല അവരോടു ചില കടമകളും കടപ്പാടുകളും വ്യവസ്ഥയക്കിയ മതം കൂടിയാണ് ഇസ്ലാമെന്നു അബ്ദുൽ നാസ്വിർ മൗലവി അൽ കൗസരി അഭിപ്രായപ്പെട്ടു.അപഹരിച്ച സ്വത്തിൽ ആരാധന നിഷിദ്ധമാണ് എന്നതാണ് ഒരു വിശ്വാസിക്ക് ഇസ്ലാം നൽകുന്ന അദ്ധ്യാപനമെന്നും അതുകൊണ്ടുതന്നെ ഒരു മുസ്ലിമിനും ഒരു ആരാധനാലയും തകർക്കാൻ കഴിയില്ല തകർത്ത ചരിത്രവുമില്ല .വർത്തമാനകാലത്ത് നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതക്ക് ഏൽക്കുന്ന മുറിവുകൾ ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണ് അതു നമ്മുടെ സ്വൈര്യ ജീവിതത്തേയാണ് തകർക്കുന്നതെന്നും അദ്ദേഹം ഭാരവാഹി പ്രഖ്യാപന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

താജുദീൻ ക്ലാപ്പന(ചെയർമാൻ),അഹമ്മദ് സഹദ് ഹുസ്നി കാഞ്ഞിരപ്പള്ളി(പ്രസിഡന്റ്),മുനീര്ഷാ തണ്ടാശ്ശേരി കരുനാഗപ്പള്ളി(ജനറൽ സെക്രട്ടറി), റുമൈസ് അൽ ഹുദവി മൂവാറ്റുപുഴ (ട്രഷറർ), നാസിർ ലെയ്സ് , ഹാഫിസ് അഹമ്മദ് കാഞ്ഞിരപ്പള്ളി, നസീർഖാൻ കരുനാഗപ്പള്ളി (വൈസ് പ്രസിഡന്റ്), സിയാദ് അബ്ദുൽ സമദ് കണ്ണനല്ലൂർ, അമീൻ ചന്ദനത്തോപ്പ്, ഹാഫിള്അഹമ്മദ് ഷഹീര്‍ കാഞ്ഞിരപ്പള്ളി,അസീസ് തേവലക്കര(ജോ.സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
![]()
