റിയാദ്: എ.ടി.എം കൗണ്ടറുകൾക്ക് മുന്നിലും ചതി കുഴികൾ. ജാഗ്രതാ നിർദേശവുമായി സാമൂഹിക പ്രവർത്തകർ. റിയാദിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന എ.ടി.എം തട്ടിപ്പുകളിൽ നിന്ന് മലയാളികൾ ജാഗ്രതപാലിക്കണമെന്ന മുന്നേറിയിപ്പുമായാണ് സാമൂഹിക പ്രവർത്തകർ മുന്നിട്ടു വന്നിരിക്കുന്നത്. റിയാദിലെ തിരക്കേറിയ ബത്ഹ, ഷുമൈസി, ഷിഫ തുടങ്ങിയ ഭാഗങ്ങളിലാണ് ഇത്തരം ചതി കുഴികൾ മലയാളികളെ കാത്തിരിക്കുന്നത്. എ.ടി.എം കൗണ്ടറുകൾക്ക് സമീപം വീൽ ചെയറിലും നിലത്തുമൊക്കെ എ.ടി.എം കാർഡുമായി ഇത്തരക്കാർ നമ്മെ കാത്തിരിക്കും. എ.ടി.എമ്മിൽ നിന്ന് നിശ്ചിത തുക എടുത്ത് സഹായിക്കാൻ ഇവർ നമ്മളോട് ആവശ്യപ്പെടും. കൃത്യമായ പാസ്സ് വേർഡും തുകയും ഇവർ പറഞ്ഞ് തരും. ഒരു സഹായം എന്ന നിലയിൽ ചെയ്തു കൊടുക്കുന്ന സേവനം രണ്ട് ദിവസത്തിനകം അന്വേഷണ പരമ്പരകളുടെ പിന്നാമ്പുറത്തേക്ക് നമ്മളെ കൊണ്ടെത്തിക്കും. മോഷണം ചെയ്യപ്പെട്ടതോ രാജ്യസുരക്ഷക്ക് ഭീഷണിയായതോ ആയ അകൗണ്ടുകൾ ആകും ഇത്തരക്കാർ നമ്മെ ഉപയോഗിച്ച് ട്രാൻസാക്ഷൻ നടത്തിക്കുക. എ.ടി.എം കൗണ്ടറിലെ ക്യാമറയിൽ നിന്ന് ഇടനിലക്കാരെ കൃത്യമായി പിടി കൂടാൻ കഴിയുന്നത് കൊണ്ട് തന്നെ സഹായം ചെയ്തവർക്ക് എട്ടിൻ്റെ പണി തന്ന് ഇത്തരക്കാർ മുങ്ങുകയാണ് പതിവ്. അതിനാൽ ഇത്തരം അനാവശ്യകാര്യങ്ങളിൽ നിന്ന് മലയാളികൾ പിൻതിരിയണമെന്ന് അനുഭവസ്ഥർ പറയുന്നു. ഇത്തരക്കാരുടെ ചതിയിൽ വീഴുക മലയാളികളാക്കും അതികവും.
![]()
