റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയായ റിയാദ് സീസൺ സന്ദർശിച്ചവരുടെ എണ്ണം ഒന്നര കോടി കടന്നതായി സംഘാടകർ. കഴിഞ്ഞ മൂന്ന് മാസമായി റിയാദിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന റിയാദ് സീസൺ പ്രോഗ്രാമുകൾ കാണാൻ രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ നിന്നും ഒഴുകിയെത്തിയത് ഒന്നര കോടി സന്ദർശകരെന്നാണ് അടുത്ത ദിവസം പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. റിയാദിലെ സുവൈദി പാർക്കിലും, മൃഗശാല പരിസരത്തും ബോളിവാർഡ് ബോളിവാർഡ് വേൾഡ് തുടങ്ങിയ നിരവധി ഇടങ്ങളിൽ നടക്കുന്ന റിയാദ് സീസൺ പരിപാടികൾ ആസ്വദിക്കാനാണ് ഇത്രയും സന്ദർശകർ എത്തിയത്. സ്വദേശികളും വിദേശികളും ഏറ്റെടുത്ത റിയാദ് സീസൺ ചരിത്രത്തിൽ ഇടം പിടിച്ചിരുന്നു.
![]()
