റിയാദ്: നവകേരള യാത്രയുടെ പേരിൽ യൂത്ത് കോൺഗ്രസ്,കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് അതിക്രൂരമായ മർദിച്ചതിൽ പ്രതിഷേധിച്ചു കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വസത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ നടന്ന പോലീസ് ആക്രമണത്തിൽ റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രതിഷേധിച്ചു.ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തി അവരെ ഇല്ലാതാക്കുക എന്ന ഫാസിസ്റ്റ് ഭരണ രീതിയാണ് പിണറായി സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഞങ്ങളുടെ സഹപ്രവർത്തകർക്കെതിരെ മൃഗീയമായ രീതിയിൽ അക്രമങ്ങൾ അഴിച്ച് വിടാൻ പൊലീസിന്റെ ഒത്താശയോടെ പാർട്ടി ക്രിമിനലുകൾക്ക് അവസരം ഒരുക്കി കൊടുത്ത നടപടിയിൽ ശക്തമായി യോഗം പ്രതിഷേധിച്ചു
സഫ മക്ക ഓഡിറ്റോറിയത്തിൽ നടത്തിയ പ്രതിഷേധത്തിൽ ഭാരവാഹികളായ സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്,മുഹമ്മദ് അലി മണ്ണാർക്കാട്,സജീർ പൂന്തുറ,അമീർ പട്ടണത്ത്,ഷംനാദ് കരുനാഗപ്പള്ളി,അബ്ദുൽ കരീം കൊടുവള്ളി,അസ്കർ കണ്ണൂർ,മുഹമ്മദാലി കൂടാളി,യഹിയ കൊടുങ്ങല്ലൂർ,റഫീഖ് വെമ്പായം,ജോൺസൺ എറണാംകുളം, ജയൻ കൊടുങ്ങല്ലൂർ, അബ്ദുൽ സലീം അർത്തിയിൽ,നാസർ ലൈസ്,ഹർഷാദ് എം.ടി,മജീദ് കണ്ണൂർ,ഷഫീക് പുരക്കുന്നിൽ,ഹാഷിം കണ്ണാടി പറമ്പ്,ഹാഷിം പാപ്പിനശ്ശേരി,മുനീർ ഇരിക്കൂർ,വഹീദ് വാഴക്കാട്,സാദിക്ക് വടപ്പുറം,അൻസായി ഷൗക്കത്ത്,അലക്സ് കൊട്ടാരക്കര,നാസർ മാവൂർ,ജലീൽ കണ്ണൂർ, കൗലത് തൃശൂർ,ഹരീന്ദ്രൻ കണ്ണൂർ,ഷമീർ മാവൂർ തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ സംബന്ധിച്ചു.
![]()
