തിരുവനന്തപുരം:മാധ്യമ പ്രവർത്തകരുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്തുന്നവരുമുണ്ടെന്നും ശബ്ദമുയര്‍ത്തിക്കളഞ്ഞാല്‍ കാര്യങ്ങള്‍ നേടിക്കളയാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മാധ്യമ പ്രവര്‍ത്തകയ്ക്കതെതിരെ ഗൂഢാലോചന കേസ് എടുത്ത പൊലീസ് നടപടി തെറ്റെങ്കില്‍ തെളിവുകള്‍ ഹാജരാക്കുക.ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്. മാധ്യമ പ്രവര്‍ത്തനത്തിന് ഇവിടെ ആരും ഒരു തടസവും ഉണ്ടാക്കുന്നില്ല. ആരും അതിന്റെ മേലെ കുതിര കയറുന്നില്ല.മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസ് എടുത്തതില്‍ തനിക്ക് വിശ്വാസക്കുറവില്ലന്നു മുഖ്യമന്ത്രി പറഞ്ഞു
![]()
