കോട്ടയം:നിയുക്തമന്ത്രി കെ ബി ഗണേഷ് കുമാർ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച. മന്നം സമാധിയിൽ ഗണേഷ് കുമാറും സുകുമാരൻ നായരും ഒന്നിച്ച് പ്രാർത്ഥന നടത്തി. ഗണേഷിന്റെ മന്ത്രിസ്ഥാനത്തിൽ സന്തോഷമെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജി സുകുമാരൻ നായർ പ്രതികരിച്ചു
![]()
