തിരുവനന്തപുരം:കോണ്‍ഗ്രസിന്റെ ഡി.ജി.പി ഓഫീസ് മാര്‍ച്ചിൽ പോലീസ്കാരെ ആക്രമിച്ചതിന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ഒന്നാം പ്രതിയാക്കി പൊലീസ് കെസെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് രണ്ടാം പ്രതി.രമേശ് ചെന്നിത്തല,ശശി തരൂർ അടക്കമുള്ള കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയും കേസ്.പൊലീസിനെ ആക്രമിക്കല്‍, മാധ്യമപ്രവര്‍ത്തകരെ കല്ലെറിയല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.പൊലീസ് മര്‍ദനത്തിനെതിരെ ഡി.ജി.പി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ആയി മാറുകയായിരുന്നു.തുടക്കം മുതല്‍ക്ക് തങ്ങളെ പ്രകോപിപ്പിച്ച പ്രവര്‍ത്തകര്‍ക്ക് മേല്‍ സമാനതകളില്ലാത്ത വിധം പൊലീസ് കൈയിലുണ്ടായിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ചു.മാർച്ചിനെ അഭിസംബോധന ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസാരിക്കുന്നതിനിടെ, താൽക്കാലിക വേദിയിലേക്ക് പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പൊലീസ് പ്രയോഗിക്കുകയായിരുന്നു. കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ ആശുപത്രിയിലേക്ക് മാറ്റി. എംഎല്‍എമാരായ അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, ജെബി മേത്തർ എം പി എന്നിവരും ചികിത്സ തേടി.
![]()
