മദീന: പ്രവാചക നഗരിയായ മദീനയിലെ മസ്ജിദ് നബവിയിൽ റൗള സന്ദർശനത്തിന് ഇനി ഒരു വർഷം കാത്തിരിക്കണം. റൗള സന്ദർശനം വർഷത്തിലൊരിക്കൽ മാത്രമേ ഇനി അനുവദിക്കുകയുള്ളു എന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് മന്ത്രാലയം പുറത്തു വിട്ടത്. ഇത് പ്രകാരം റൗള സന്ദർശനം കഴിഞ്ഞ ഒരാൾക്ക് അടുത്ത 365 ദിവസത്തിന് ശേഷം മാത്രമേ അനുമതി ലഭിക്കുകയുള്ളു. പെര്‍മിറ്റിലൂടെ മാത്രമേ സന്ദർശനം അനുവദിക്കുകയുള്ളു. ഇത് പ്രകാരം ഒരു സന്ദർശനം കഴിഞ്ഞ ഒരാൾക്ക് ഒരു വർഷം കാത്തിരിക്കേണ്ടി വരും അടുത്ത സന്ദർശനത്തിന്. വർധിച്ചു വരുന്ന തിരക്ക് കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. ദിവസവും പതിനായിരക്കണക്കിന് സന്ദർശകരാണ് മദീന സന്ദർശിക്കുന്നത്.
![]()
