മദീന: മയക്കു മരുന്ന് ലഹരിയിൽ ഉമ്മയെയും സഹോദരിയെയും കുത്തിക്കൊന്ന സൗദി പൗരനെ മദീനയിൽ വധ ശിക്ഷക്ക് വിധേയനാക്കി. മദീനയിലാണ് കഴിഞ്ഞ ദിവസം ശിക്ഷ നടപ്പിലാക്കിയത്.മാസങ്ങൾക്ക് മുൻപ് മയക്ക് മരുന്ന് ലഹരിയിൽ ഉമ്മയെയും പെങ്ങളേയും ഇദ്ദേഹം കുത്തികൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പിടിക്കപ്പെട്ട പ്രതിയെ കീഴ് കോടതി വധ ശിക്ഷക്ക് വിധിക്കുകയായിരുന്നു. തുടർന്ന് ജയിലിൽ കഴിയുകയായിരുന്ന പ്രതിയുടെ ശിക്ഷ പരമോന്നത കോടതിയും ശരിവെച്ചു. തുടർന്നാണ് കഴിഞ്ഞ ദിവസം പൊതു ജന മധ്യത്തിൽ വധ ശിക്ഷ നടപ്പാക്കിയത്.ആയിരകണക്കിന് ജനങ്ങൾക്ക് മുൻപിൽ ശിക്ഷ നടപ്പാക്കുകയായിരുന്നു.
![]()
