കുവൈത്ത് :കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (86) അന്തരിച്ചു.ഭരണപരിചയവും വിവിധ മേഖലകളിലെ നിർണായക മാറ്റങ്ങൾക്കു ചുക്കാൻ പിടിച്ച മികവുമായാണ് ഷെയ്ഖ് നവാഫ് കുവൈത്ത് അമീറായി ചുമതലയേറ്റത്. അതിർത്തി കാക്കുന്നതിന് കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിച്ച പ്രതിരോധമന്ത്രിയും സുരക്ഷാ മേഖലയിൽ ശ്രദ്ധേയ മാറ്റങ്ങൾ വരുത്തിയ ആഭ്യന്തര മന്ത്രിയുമെന്ന നിലയിൽ ഏറെ ശ്രദ്ധേയനായിരുന്നു.
![]()
