ഡല്‍ഹി:ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ച്ചയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളം മൂലം സഭ നിര്‍ത്തി വച്ചു. 15 എം പി മാരെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.കേരളത്തിൽ നിന്നുള്ള ഡീന്‍ കുര്യാക്കോസ്, ടി എന്‍ പ്രതാപന്, രമ്യാ ഹരിദാസ്, ഹൈബി ഈഡന്, ബെന്നി ബെഹനാൻ, വി.കെ. ശ്രീകണ്ഠൻ,തമിഴ് നാട്ടിൽ നിന്നുള്ള ജ്യോതിമണി ഉൾപ്പടെയുള്ളവർക്കാണ് സസ്പെൻഷൻ.
സുരക്ഷാ വീഴ്ചയെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ വരണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എം പി മാർ പ്രതിഷേധിച്ചത്.സമ്മേളന കാലയളവ് തീരുന്നതു വരെയാണു സസ്പെൻഷൻ.അന്തസ്സിനു ചേരാത്തവിധം പ്രതിഷേധിച്ചു എന്നതാണ് ഇവർക്കെതിരായ കുറ്റം.രാജ്യസഭയിൽ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനു തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാനെ സസ്പെന്‍ഡ് ചെയ്തു.
![]()
