ദോഹ:ഖത്തറിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മയായ കെഫാഖിന്റെ ആദ്യ സുവനീർ “പ്രയാണം’-ദി ജേർണി ഓഫ് ലൈഫ്” ന്റെ മുഖകവർ പ്രകാശനം ഡിസംബർ 13 ബുധനാഴ്ച വൈകുന്നേരം ഇന്ത്യൻ കൾച്ചറൽ സെന്ററിൽ വച്ച് നടന്നു. ഐ. സി. സി പ്രസിഡന്റ് എ. പി. മണികണ്ഠൻ കവർ പ്രകാശനം നിർവഹിച്ച യോഗത്തിൽ ഐ. സി. സി ഭാരവാഹികളായ എബ്രഹാം കെ. ജോസഫ്, സജീവ് സത്യശീലൻ എന്നിവർ പങ്കെടുത്തു.
കെഫാഖ് പ്രസിഡന്റ് ബിജു കെ ഫിലിപ്പ്, ജനറൽ സെക്രട്ടറി ബിനേഷ് ബാബു,വൈസ് പ്രസിഡന്റ് ബിജു പി ജോൺ, വനിതാ വിഭാഗം സെക്രട്ടറി ആൻസി രാജീവ്,മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോജിൻ ജേക്കബ്,അനീഷ് തോമസ്,ജോബിൻ പണിക്കർ,സുവനീർ കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ R, ഷാജി കരിക്കം,ജലു അമ്പാടി,ലിജോ ടൈറ്റസ്,ജേക്കബ് ബാബു,റിഞ്ചു അലക്സ്, തുടങ്ങിയവർ നേതൃത്വം നൽകി.
കൊട്ടാരക്കരയിലെയും ഖത്തറിലെയും പ്രമുഖരായ എഴുത്തുകാരുടെയും കെഫാഖിലെ വളർന്നുവരുന്ന പ്രതിഭകളുടെയും രചനകൾ ഉൾക്കൊള്ളുന്ന അതിമനോഹരമായ സുവനീറാണ് അണിഞ്ഞൊരുങ്ങുന്നതെന്ന് ചീഫ് എഡിറ്റർ സിബി മാത്യുവും സബ് എഡിറ്റർ അനിൽ സി. തോമസും അറിയിച്ചു.
![]()
