മസ്ക്കറ്റ്: കോവിഡ് തട്ടിയെടുത്ത മകന്റെ ഖബറിടം കാണാൻ ആ ഉമ്മ കടൽ കടന്നെത്തി. രണ്ടു വര്ഷം മുൻപ് മസ്ക്കറ്റിൽ വെച്ച് കോവിഡ് കാരണം മരണമടഞ്ഞ മകൻ റഷീദിന്റെ (44) ഖബറിടം കാണാനാണ് കണ്ണൂരിൽ നിന്ന് ഉമ്മ ആമിനുമ്മ മസ്ക്കറ്റിൽ എത്തിയത്. ഏക മകന്റെ വിയോഗം വിശ്വസിക്കാൻ പോലുമാകാതെ ആ ഉമ്മ കടലിനക്കരെ കണ്ണീർ വാർത്തും പ്രാർത്ഥനയിലും മുഴുകി കഴിയുകയായിരുന്നു. തന്റെ മരണത്തിനു മുൻപ് മകന്റെ ആ ഖബറിടം ഒന്ന് കാണണമെന്ന ആഗ്രഹമല്ലാതെ ആ ഉമ്മാക്ക് മറ്റൊന്നും ഇല്ലായിരുന്നു. ഒടുവിൽ ആ ഉമ്മയുടെ ആഗ്രഹത്തിന് മസ്ക്കറ്റ് റൂവി കെ.എം.സി.സി വഴിതുറന്നു കൊടുക്കുകയായിരുന്നു. ഒടുവിൽ ആ ഉമ്മ തന്റെ മകന്റെ ഖബറിടത്തിനു അരികിലെത്തി. നെഞ്ച് പൊട്ടി മകന് വേണ്ടി പ്രാർത്ഥിച്ചു. പറയാനുള്ളതൊക്കെ പടച്ചോനോട് പറഞ്ഞു മകന്റെ ഖബറിടത്തിൽ സലാം പറഞ്ഞു മടങ്ങി. ഇതിനു അവസരം ഒരുക്കിയ കെ.എം.സി.സി യുടെ കാരുണ്യ സ്പര്ശത്തിന് മുന്നിൽ വിതുമ്പി.
![]()
