റിയാദ്: റിയാദ് സീസണിൽ ഇന്ന് മുതൽ നാല് ദിവസം
നീണ്ടു നിൽക്കുന്ന ഇന്തോനേഷ്യൻ ആഘോഷ പരിപാടികൾക്ക് സുവൈദി പാർക്കിൽ തുടക്കമാകുന്നു. ഉദ്ഘാടന ദിനം മുതൽ ആദ്യ എട്ട് ദിവസം ഇന്ത്യക്കും തുടർന്ന് ആറ് ദിവസം ഫിലിപ്പീൻസിനുമായിരുന്നു പരിപാടികളുടെ ചുമതല. ഇന്നലെ ഫിലിപ്പീൻസ് പരിപാടികൾക്ക് തിരശ്ശീല വീണു. ഇന്ന് മുതൽ നാല് ദിവസം ഇന്തോനേഷ്യൻ പരിപാടികൾ സുവൈദി പാർക്കിൽ അരങ്ങേറും.ഇതിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യം.
ദിനവും വൈകുന്നേരം 5 മുതൽ രാത്രി 11.30 വരെയാണ് വിവിധ പരിപാടികൾ നടക്കുക.
![]()
