ദുബായ്: ദേഹ വിയോഗത്തിന്റെ നാലു ദശകങ്ങൾ പിന്നിടുമ്പോഴും കേരളീയ സമൂഹം ഇന്നും സ്മരിക്കുന്ന മുസ്ലിംലീഗ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സി. എച്ച്. മുഹമ്മദ് കോയസാഹിബിന്റെ സ്മരണാർത്ഥം സി. എച്ച്. ഫൌണ്ടേഷൻ നൽകുന്ന പ്രഥമ സി.എച്ച്.സ്മാരക പുരസ്കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസുഫലിക്ക് ഇന്ന് സമ്മാനിക്കും.ദുബൈയിലെ ഊദ് മേത്തയിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ വെച്ച് നവമ്ബർ 12 വൈകുന്നേരം 6 : 30 മണിക്ക് നടക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിലിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.
സയ്യിദ് സാദിഖ് അലി തങ്ങൾ,കെ സി വേണുഗോപാൽ,പി കെ കുഞ്ഞാലി കുട്ടി,പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്,പി എ അബ്ദുൽ വഹാബ്,സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,എം കെ മുനീർ,എൻ എ ഹാരിസ് എം എൽ എ ,ഷിബു ബേബി ജോൺ ,അച്ചു ഉമ്മൻ,ഉസ്താത് സിംസാറുൽ ഹഖ് ഹുദവി ,പി എം എ ഗഫൂർ എന്നിവർ പങ്കെടുക്കും
![]()
