ഗാസ: ഗാസ സിറ്റിയിലെ യു. എൻ ഓഫീസിലും ഇസ്രായേൽ സേന ബോംബിട്ടു. ഇവിടെ അഭയാർഥികളായി രക്ഷതേടിയിരുന്ന നിരവധിപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. യു. എൻ മേധാവി അകിം സ്റ്റൈനറാണ് ഇക്കാര്യം അറിയിച്ചത്. ഇത് അങ്ങേയറ്റം മോശമായ യുദ്ധ രീതിയാണെന്നും സാദാരണക്കാരെയും പരിക്കുപറ്റിയവരെയും തെരഞ്ഞുപിടിച്ചു ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു. എൻ കെട്ടിടങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും മേധാവി പറഞ്ഞു. 1989 മുതൽ ഗാസയിൽ യു. എൻ ഓഫീസ് പ്രവർത്തിക്കുന്നു. ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ തൊഴിലാളികളെ ഇവിടെ നിന്നും മാറ്റിയിരുന്നു. ഇവിടെ അഭയം തേടി കുട്ടികളുമായി നിരവധിപേർ തങ്ങിയിരുന്നതായും അവർക്ക് നേരെയാണ് ഇസ്രായേൽ ബോംബ് ആക്രമണം നടത്തിയതെന്നും യു. എൻ കൂട്ടിച്ചേർത്തു
![]()
