കോഴിക്കോട്: സ്വാതന്ത്ര്യസമരം നടക്കുമ്പോഴും സ്വാതന്ത്ര്യാനന്തരവും ഇന്ത്യ പലസ്തീനൊപ്പമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.കോഴിക്കോട് സിപിഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പലസ്തീനിലെ കൂട്ടക്കുരുതി കണ്ടാൽ മനുഷ്യത്വത്തിന്റെ മനസുള്ള എല്ലാവരുടെയും നിലവിളി ഉയരും.പലസ്തീൻ വിമോചനത്തിനായി പൊരുതുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ തീവ്രവാദ രാജ്യം ഇസ്രയേലാണ്.ഇവിടെ ബിജെപി സർക്കാർ ആ മനുഷ്യത്വമില്ലായ്മയ്ക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
![]()
