റിയാദ്: ഗാസയിലെ ഇസ്രായേൽ അധിനിവേശവും വെടി നിർത്തലും സമാധാന ശ്രമങ്ങൾക്കും വേണ്ടിയുള്ള ചർച്ചകൾക്കായി അറബ് ഇസ്ലാമിക് രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഇന്ന് സൗദിയിലെ റിയാദിൽ തുടക്കമാകും. ഇതിന്റെ ഭാഗമായി അറബ് ഇസ്ലാമിക രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വ്യാഴാഴ്ച ഉച്ചക്ക് നടക്കും. അറബ് രാജ്യങ്ങളുടെ ഉച്ചകോടിക്ക് ശനിയാഴ്ച്ച തുടക്കമാകും. ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി ഞയറാഴ്ച്ചയും നടക്കും. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾക്കെതിരിൽ ഈ രാജ്യങ്ങൾ പ്രമേയം അവതരിപ്പിക്കും. സംഘർഷ മേഖലയിൽ നടക്കുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ശ്രമങ്ങൾ നടക്കും. ഗസ്സക്ക് മേലുള്ള വെടിനിർത്തൽ ചർച്ചയാകും. ഫലസ്തീന്റെ അഭ്യർത്ഥന മാനിച്ചാണ് അറബ് ഇസ്ലാമിക രാജ്യങ്ങൾ സൗദിയിൽ ഉച്ചകോടിക്കായി ഒത്തുകൂടുന്നത്. ഇതിനായി രാജ്യനേതാക്കൾ കഴിഞ്ഞ ദിവസം സൗദിയിൽ എത്തിയിട്ടുണ്ട്. റിയാദിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഉച്ചകോടി പ്രമാണിച്ചു റിയാദിലെ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
![]()
