തിരുവനന്തപുരം:ഇരുപത്തഞ്ച് കോടി രൂപ മുതല്‍ മുടക്കുള്ള സംരംഭത്തിന് കെട്ടിട നമ്പര്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ മാഞ്ഞൂര്‍ പഞ്ചായത്തിന് മുന്നില്‍ സമരം ചെയ്ത പ്രവാസിയുടെ പ്രതിഷേധം ഫലം കണ്ടു. സംരംഭകനായ ഷാജിമോന്‍ ജോര്‍ജിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായതിന് പുറമേ 50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ കെ സ്വിഫ്റ്റ് വഴി താല്‍ക്കാലിക കെട്ടിട നമ്പര്‍ അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
25 വർഷമായി ഇദ്ദേഹം പ്രവാസിയായിരുന്ന ഷാജിമോൻ 90 പേർക്ക് ജോലി ലഭിക്കുന്ന സംരംഭം തുടങ്ങാനായിരുന്നു. പഞ്ചായത്ത് ചോദിച്ച എല്ലാ രേഖകളും കൊടുത്താണ് പെർമിറ്റ് എടുത്തിരിക്കുന്നത്. കൈക്കൂലിക്കേസിൽ പഞ്ചായത്ത് അസി. എഞ്ചിനീയറെ അറസ്റ്റ് ചെയ്തതിന്റെ വിരോധം മൂലമാണ് തന്നെ ഉന്നം വെയ്ക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.
![]()
