റിയാദ്: ജി.സി.സി രാജ്യങ്ങളിലെ എല്ലാ ട്രാഫിക് നിയമ ലംഘനങ്ങളും ഇനിമുതൽ ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോമിൽ ബന്ധിപ്പിച്ചതായി ബന്ധപ്പെട്ട വിഭാഗം അറിയിച്ചു. ഇതിലൂടെ ജി.സി.സി രാജ്യങ്ങളിലെ എല്ലാ വാഹനങ്ങളുടെയും ട്രാഫിക് നിയമ ലംഘനങ്ങൾ ഇനി എല്ലാ രാജ്യങ്ങളിലും പിടികൂടും. കഴിഞ്ഞ ദിവസം മസ്ക്കറ്റിൽ നടന്ന ജി.സി.സി രാജ്യങ്ങളുടെ യോഗത്തിലാണ് അന്തിമ തീരുമാനത്തിലേക്ക് കടന്നത്. ഇതിലൂടെ ഗൾഫ് രാജ്യങ്ങളിലെ വാഹനങ്ങൾ മറ്റൊരു ഗൾഫ് രാജ്യത്തിൽ പ്രവേശിക്കുകയും അവിടേ വെച്ചുണ്ടാകുന്ന ട്രാഫിക് നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്താനും ഇതിലൂടെ കഴിയും. എന്നാൽ മുൻപ് ഒരു ഗൾഫ് രാജ്യത്തിൽ നിന്ന് മറ്റു ഗൾഫ് രാജ്യങ്ങളിൽ വരുന്ന വാഹനങ്ങളുടെ നിയമ ലംഘനങ്ങൾക്ക് പിഴ ലഭിക്കുമായിരുന്നില്ല. അതിനാൽ അമിത വേഗതയും അനധികൃത പാർക്കിങ്ങും സിഗ്നൽ മറികടക്കലും ഇത്തരക്കാർ ശ്രദ്ധിക്കുമായിരുന്നില്ല. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ നിയമ ലംഘനങ്ങൾ ഒരു പരിധിവരെ കുറയുമെന്ന് വിദഗ്ദ്ധർ പറയുന്നു.
![]()
