ജിദ്ദ:പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ അംഗ്വത്വ വിതരണം ആരംഭിച്ചു.വാട്സാപ്പ് ഗ്രൂപ്പിലൂടെ ആഡ് ആയി വന്ന ആയിരത്തിലേറെ മെമ്പർമാരുടെ ഔദ്യോഗിക മെമ്പർഷിപ്പ് കാമ്പയിനാണ് തുടക്കമായത്. പ്രസിഡന്റ് അബ്ദുൽ അസീസ് പട്ടാമ്പി ലീഗൽ അഡ്വൈസർ
അഡ്വ. മുഹമ്മദ് ബഷീർ അപ്പക്കാടൻ മണ്ണാർക്കാടിന് ഫോം കൈമാറി ഉത്ഘാടനം ചെയ്തു.
മെമ്പർഷിപ്പ് കാമ്പയിൽ കോർഡിനേറ്റർമാരായി ഷാനവാസ് ഒലവക്കോടിനേയും,അസിസ്റ്റന്റ് കോർഡിനേറ്ററായി ജിതേഷ് ഷൊർണൂരിനേയും തെരെഞ്ഞെടുത്തു.ഓരോ മണ്ഡലങ്ങളിൽ നിന്നും മെമ്പർ ഷിപ്പ് ഫോമുകൾ കളക്ട് ചെയ്യുന്നതിനായി അതാത് മണ്ഡലത്തിലെ വാട്ട്സ്ആപ് ഗ്രൂപ്പ് അഡ്മിൻമാരെ ചുമതലപ്പെടുത്തി.മെമ്പർഷിപ്പ് കാമ്പയിൻ കാലാവധി 2023 ഡിസംബർ 31 വരെ ആയിരിക്കും. രണ്ട് കൊല്ലത്തെ മെമ്പർഷിപ്പ് അംഗത്വ കാലാവധി 2024 ജനുവരി ഒന്ന് മുതൽ,2025 ഡിസംബർ 31 വരെ ആയിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തിയാക്കിയതിനു ശേഷം ജില്ലാ കൂട്ടായ്മയുടെ ലോഞ്ചിങ് പ്രോഗ്രാം നടത്താൻ തീരുമാനിച്ചു.പബ്ലിക് പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർമാരായി നവാസ് മേപ്പറമ്പ്, പ്രവീൺ സ്വാമിനാഥ്, ഉമ്മർ തച്ചനാട്ടുകര എന്നിവരെ ചുമതലപ്പെടുത്തി. പ്രസിഡന്റ് അബ്ദുൽ അസീസ് പട്ടാമ്പി അധ്യക്ഷനായ യോഗത്തിന് അബ്ദുൽ ലത്തീഫ് കരിങ്ങനാട് ആമുഖ പ്രഭാഷണം നടത്തി.വിവിധ മണ്ഡലങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത മുപ്പതോളം ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.ജിദ്ദയിലുള്ള പാലക്കാട്ട്കാരായവർ മെമ്പർഷിപ് എടുക്കുന്നതിനായി അബ്ദുൽ അസീസ് പട്ടാമ്പി (0507592949), ഷാനവാസ് ഒലവക്കോട് (0546365272), ജിദേശ് ഷൊർണൂർ (0502508324) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. യോഗത്തിന് ജനറൽ സെക്രട്ടറി മുസ്തഫ തൃത്താല സ്വാഗതവും ഓഡിറ്റർ നാസർ വിളയൂർ നന്ദിയും പറഞ്ഞു
![]()
