കൊല്‍ക്കത്ത: ഒടുവില്‍ സച്ചിന് തെണ്ടുല്‍ക്കറിന്റെ ആ പടുകൂറ്റന്‍ റെക്കോഡിനൊപ്പമെത്തി സൂപ്പര്‍ താരം വിരാട് കോലി. ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരം എന്ന സച്ചിന്റെ റെക്കോഡിനൊപ്പം കോലിയെത്തി. പിറന്നാള്‍ ദിനത്തില്‍ തന്നെ താരത്തിന് ഈ അപൂര്‍വനേട്ടം സ്വന്തമാക്കാന്‍ സാധിച്ചു.
ഈഡൻഗാർഡൻസിൽ നടന്ന മത്സരത്തിൽ 119 പന്തിൽ നിന്നുമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്.
ഏകദിന ക്രിക്കറ്റിലെ കോഹ്ലിയുടെ 49 ആം സെഞ്ചുറിയാണിത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ കോഹ്ലിയുടെ 79 ആം സെഞ്ചുറി കൂടിയാണിത്. ഏകദിന ക്രിക്കറ്റിൽ 49 സെഞ്ചുറി നേടിയ കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ 187 ഇന്നിങ്സിൽ നിന്നും 29 സെഞ്ചുറിയും അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരു സെഞ്ചുറിയും നേടിയിട്ടുണ്ട്.
452 ഇന്നിങ്സിൽ നിന്നുമാണ് സച്ചിൻ ടെണ്ടുൽക്കർ 49 സെഞ്ചുറി ഏകദിന ക്രിക്കറ്റിൽ നേടിയത്. മറുഭാഗത്ത് സച്ചിനൊപ്പമെത്താൻ 277 ഇന്നിങ്സുകൾ മാത്രമാണ് കോഹ്ലിയ്ക്ക് വേണ്ടിവന്നത്.
ഏകദിന ലോകകപ്പിലെ കോഹ്ലിയുടെ നാലാം സെഞ്ചുറിയും ഈ ലോകകപ്പിലെ കോഹ്ലിയുടെ രണ്ടാം സെഞ്ചുറിയുമാണിത്. ഇതിന് മുൻപ് ബംഗ്ളാദേശിനെതിരായ മത്സരത്തിലും കോഹ്ലി സെഞ്ചുറി നേടിയിരുന്നു. ഈ ലോകകപ്പിലെ എട്ട് മത്സരങ്ങളിൽ ആറിലും 50 ൽ കൂടുതൽ റൺസ് കിങ് കോഹ്ലി നേടിയിട്ടുണ്ട്.
![]()
