റിയാദ്: പ്രവാസികൾക്ക് ഏറെ ആശ്വാസമായി സൗദിയിൽ ഇന്ഗ്ലീഷ് കലണ്ടറിന് അനുമതി.
ഗ്രിഗോറിയന്‍ കലണ്ടര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗം അംഗീകാരം നൽകി.
അന്താരാഷ്ട്ര വ്യാപാര രംഗത്ത് ക്രയവിക്രയം കൂടുതല്‍ ഫലപ്രദമാണെന്ന വിലയിരുത്തലിലാണ് തീരുമാനം.എന്നാൽ ഇസ്ലാമിക കാര്യങ്ങളും ഹജ്, പെരുന്നാള്‍ ഉള്‍പ്പെടെയുളളവ ഹിജ്റ കലണ്ടര്‍ അടിസ്ഥാനമാക്കി തുടരും.
![]()
